IndiaPolitics

തെരഞ്ഞെടുപ്പ് ചൂടിൽ 5 സംസ്ഥാനങ്ങൾ

ന്യൂഡൽഹി : അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ചൂട് ശക്തമാകുന്നു.കോൺഗ്രസും ബിജെപിയും ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടുകഴിഞ്ഞു. അതിനിടെ വിമത സ്ഥാനാർത്ഥികളാകുന്നവരുടെ എണ്ണം പെരുകുന്നത് കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നുണ്ട്. ബിജെപി നേതാക്കൾ വോട്ടർമാർക്കും, പാർട്ടി പ്രാദേശിക നേതാക്കൾക്കും പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടു. പല എക്സിറ്റ് പോളുകളിലും സംസ്ഥാനങ്ങളിൽ ഭൂരിപക്ഷവും ബിജെപി പിന്നിലാണെന്നാണ് സൂചനകൾ. ഇത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ കൂടുതൽ ആവേശത്തിൽ ആക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി സോണിയ ഗാന്ധി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചു മുൻനിരയിലുണ്ട്.വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പിന് കൂടുതൽ ശക്തിപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *