കുസ്സാറ്റ് പാർട്ടി ഗ്രാമം ആയോ?
കളമശ്ശേരി :കളമശ്ശേരിയിലുള്ള കൊച്ചി യൂണിവേഴ്സിറ്റി കുറെ നാളുകളായി എസ് എഫ് ഐ യുടെ പൂർണ്ണ നിയന്ത്രണത്തി ലാണ്. പുറത്ത് നിന്ന് എത്തുന്നവരുടെ സഹായത്തോടെ അവിടെ ഉള്ള മറ്റ് കുട്ടികളെയും അധ്യാപകരെയും ആക്രമിക്കുന്നത് പതിവാണ്. എന്നാൽ ഈ ശാസ്ത്ര സാങ്കേതിക സർവകാലയിൽ CCTVപോലും പ്രവർത്തിക്കുന്നില്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. ചൊവ്വാഴ്ച അവിടെ എത്തിയ കെ എസ് യു വിദ്യാർത്ഥികളെ അതി ക്രൂരമായി മർദ്ധിക്കുന്ന സംഭവമുണ്ടായി. അതും പ്രിൻസിപ്പലിന്റെ റൂമിൽ വെച്ച് തന്നെ. ഏഴു പേരടങ്ങിയ ആക്രമി സംഘo പ്രിൻസിപ്പൽ ഡിപക് കുമാർസാഹു വിനെ തള്ളിമാറ്റി ആണി അടിച്ച പട്ടിക കഷ്ണം കൊണ്ടാണ് മർദിച്ചത്. പരിക്ക് പറ്റിയ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിനു നേതൃത്വം നൽകിയ 5 പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.