ഭാരത മാതാ കോളേജ് ബോസ്റ്റർ സ്കൂളിൽ യോഗ ദിനം ആചരിച്ചു
കാക്കനാട്: :അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച് തൃക്കാക്കര ഭാരത മാതാ കോളേജ് കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് ബോസ്റ്റർ സ്കൂളിൽ യോഗ പരിശീലനവും ബോധവത്കരണ ക്ലാസും സങ്കടിപ്പിച്ചു. ബോസ്റ്റർ സ്കൂൾ സൂപ്രണ്ട് ജെ. വിഷ്ണു, കായികധ്യാപകരായ അജിത് ജോൺസൻ, റോബിൻ വി എം എന്നിവർ സംസാരിച്ചു. ദേശീയ യോഗ താരവും പരിശീലകനുമായ യാക്കൂബ് ലിംസൻ നയിച്ച ക്ലാസ്സിൽ നാൽപതോളം കുട്ടികൾ പങ്കെടുത്തു.