KeralaOthers

അച്ചടക്കം പഠിപ്പിക്കാനൊരുങ്ങി KSRTC

തിരുവനന്തപുരം∙ ജീവനക്കാരെ അച്ചടക്കം പഠിപ്പിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി.അച്ചടക്ക നടപടിയുടെ ഭാഗമായി 5 ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസ്, വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ബി.മംഗൾ വിനോദ്, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ റെജി ജോസഫ്, ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ ഇ.ജോമോൾ, ചങ്ങനാശേരി ഡിപ്പോയിലെ ഡ്രൈവർ പി.സൈജു എന്നിവർക്കാണ് സസ്പെൻഷൻ.
കഴിഞ്ഞ 13ന് പൊൻകുന്നം ഡിപ്പോയിൽ നിന്നു പുതുതായി ആരംഭിച്ച പൊൻകുന്നം – പള്ളിക്കത്തോട് – കോട്ടയം സർവീസ് 3 കിലോമീറ്റർ പിന്നിട്ടപ്പോൾ ഇടിഎം മെഷീൻ കേടായതിന്റെ പേരിൽ നിർത്തിവച്ചതിനാണ് ജോമോൻ ജോസിനെ സസ്പെൻഡ് ചെയ്തത്. ടിക്കറ്റ് റാക്ക് ഉപയോഗിച്ച് സർവീസ് നടത്താമെന്നിരിക്കെ മേലധികാരികളുടെ നിർദേശമില്ലാതെ സർവീസ് നിർത്തിയതിനാണ് നടപടി. ഈ മാസം ഒന്നിന് വൈക്കം ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസറുടെ മുറിയിൽ അതിക്രമിച്ച് കയറി മോശമായി പെരുമാറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ബി.മംഗൾ വിനോദിന് എതിരെ നടപടി.
മദ്യലഹരിയിൽ ബസിൽ കയറുകയും യാത്രക്കാരനെ അസഭ്യം പറയുകയും ചെയ്തതിനാണ് റെജി ജോസഫിന് സസ്പെൻഷൻ. 7 യാത്രക്കാരുമായി സർവീസ് നടത്തിയ സൂപ്പർഫാസ്റ്റിൽ കായംകുളം മുതൽ കൊല്ലം വരെ യാത്രക്കാരന് ടിക്കറ്റ് നൽകാതിരുന്നതിനാണ് ഇ.ജോമോൾക്ക് എതിരെ നടപടി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരിലാണ് പി.സൈജുവിന്റെ സസ്പെൻഷൻ.

Leave a Reply

Your email address will not be published. Required fields are marked *