ബിജെപിയെ ഒറ്റക്കെട്ടായി നേരിടും
പട്ന: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ ധാരണ. പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത ബിജെപിയെ എതിർക്കുന്ന 15 പാർട്ടികളും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ സമ്മതിച്ചുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. അടുത്ത പ്രതിപക്ഷ യോഗം ജൂലൈ മാസത്തിൽ നടക്കുമെന്നും കോൺഗ്രസ് ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവരടക്കം ബിജെപിയെ എതിർക്കുന്ന 15 പാർട്ടികളിൽ നിന്നുള്ള നേതാക്കളാണ് ബിഹാറിൽ നിതീഷ് കുമാർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്