പ്രിയങ്ക നിർണായക ചുമതലയിലേക്ക്
ന്യൂ ഡൽഹി : കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിർണായക ചുമതലയിൽ പ്രിയങ്ക ഗാന്ധി വന്നേക്കുമെന്നു സൂചന.പ്രവർത്തക സമിതിയിൽ ദേശീയ ജനറൽ സെക്രട്ടറിയായി നിലനിർത്തി, സമിതിയുടെ ചുമതല പ്രിയങ്കയെ ഏൽപിക്കാനാണു നീക്കം. യുപിയുടെ ചുമതലയൊഴിഞ്ഞ പ്രിയങ്ക, ലോക്സഭയിലേക്കടക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഹിമാചൽ, കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ച പ്രിയങ്കയ്ക്ക്, ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ തന്ത്രരൂപീകരണം, പ്രചാരണം എന്നിവയ്ക്കായുള്ള സമിതിയുടെ ചുമതല നൽകുന്നത് ഹൈക്കമാൻഡിന്റെ പരിഗണനയിലുണ്ട്.