BreakingPolitics

തൃക്കാക്കരയിൽ കോൺഗ്രസ്‌ പിളർപ്പിലേക്ക്

തൃക്കാക്കര: തൃക്കാക്കരയിൽ എന്തും സംഭവിക്കാം. മുൻധാരണയനുസരിച്ച് നിലവിലെ നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ രാജിവെക്കേണ്ട സമയം അതിക്രമിച്ചിട്ടും രാജിക്ക് തയ്യാറാവാത്തത് ചർച്ചകൾക്ക് വഴിയൊരുക്കി.തിങ്കളാഴ്ച രാജി വയ്ക്കാമെന്ന് തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ജില്ലാ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായി സൂചന. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അജിതയോട് രാജി വയ്ക്കാൻ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർദേശിച്ചത്. ഇതു മാനിക്കാതെ അജിത അധ്യക്ഷ പദവിയിൽ തുടരുന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നുവെന്ന ആക്ഷേപം ശക്തമായതോടെയാണ് തിങ്കളാഴ്ച രാജിയെന്ന് അജിത നേതൃത്വത്തെ അറിയിച്ചത്. കോൺഗ്രസ് വിമതൻമാരുടെ ബദൽ ചർച്ചകളും പുരോഗമിക്കുന്നതായി സൂചനയുണ്ട്.യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് എൽഡിഎഫുമായി ചേർന്ന് ഭരണം ഏറ്റെടുക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്.അജിത വീണ്ടും നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താനും വഴിയൊരുങ്ങിയേക്കാം.

ഗ്രൂപ്പ് രാഷ്ട്രീയം വീണ്ടും സജീവമാകുന്നതിന്റെ സൂചനകൾ തൃക്കാക്കരയിൽ പ്രകടമാണ്.
രാധാമണി പിള്ളയെ അധ്യക്ഷയാക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ ധാരണയുണ്ടെങ്കിലും അജിതയും അവരെ അനുകൂലിക്കുന്ന കൗൺസിലർമാരും ഇത് അംഗീകരിച്ചിട്ടില്ല. അജിതയുടെ രാജിക്കു ശേഷം ഇക്കാര്യം ചർച്ച ചെയ്യാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. നിലയിൽ കോൺഗ്രസ്‌ 16, മുസ്ലിം ലീഗ് 5 സ്വതന്ത്ര 4 ഇങ്ങനെയാണ് യു ഡി എഫ് കക്ഷി നില.

Leave a Reply

Your email address will not be published. Required fields are marked *