Politics

സംസ്ഥാന തലസ്ഥാന മാറ്റം : ഹൈബിയെ തള്ളി കോൺഗ്രസ് നേതൃത്വം.

എറണാകുളം : സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ പാര്‍ലമെന്റിലെ സ്വകാര്യ ബില്‍ അവതരണത്തെ തള്ളി കോൺഗ്രസ് നേതൃത്വം.

ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പാര്‍ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ അതൃപ്തിയുണ്ടെന്നും അത് ഹൈബി ഈഡനെ വിളിച്ച് അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബില്‍ ഉടൻ തന്നെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബില്‍ സംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൊച്ചിയിലേക്ക് തലസ്ഥാനം മാറണമെന്ന ആവശ്യം കോണ്‍ഗ്രസിനില്ലെന്നും ഹൈബിയുടേത് ശരിയായ നടപടിയാണെന്ന് കരുതുന്നില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്ന് ശശി തരൂരും. പാർടിയോട് ചോദിക്കാതെ ഹൈബി ബിൽ അവതരിപ്പിച്ചത് തെറ്റായിപ്പോയെന്ന് കെ മുരളീധരനും ഹൈബിയെ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *