യൂദാപുരം ദേവാലയത്തിൽ ഊട്ടു തിരുനാൾ
അങ്കമാലി മധ്യകേരളത്തിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്ര മായ യൂദാപുരം ദേവാലയത്തിൽ ഊട്ടു തിരുനാൾ മഹോത്സവത്തിന് തുടക്കം കുറിച്ച് 101 പേരുടെ നേതൃനിര കമ്മിറ്റി രൂപം കൊണ്ടു.യൂദാപുരം ദേവാലയം 25 വർഷംപൂർത്തിയാക്കുന്നതിന്റെഭാഗമായി യൂദാപുരം ദേവാലയത്തിൽ ഒക്ടോബർ 26 ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്യ ജോസഫ് കളത്തിപറമ്പിൽ ഒരു വർഷം നീളുന്ന ജനോപകര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഒക്ടോബർ 26 ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്യ ജോസഫ് കളത്തിപറമ്പിൽ 2 ലക്ഷം പേർക്കായി സദ്യ ആശീർവദിക്കും. . ജനറൽ കൺവീനർ ശ്രീ ജോസ് മൈപാൻ കേന്ദ്ര സമിതി ലീഡർ ശ്രീ ഹെർബർട്ട് ജെയിംസ് ശ്രീ കിഷോർ പാരിഷ് കൌൺസിൽ ശ്രീ സാബു എന്നിവർ പങ്കെടുത്ത യോഗത്തിൽ വികാരി ഫാ സെബാസ്റ്റ്യൻ കറുകപ്പിള്ളി സഹ വികാരിമാർ ഫാ ലിജോ ജോഷി ഫാ റോഷൻ എന്നിവർ യോഗത്തിന് അനുമോദനങ്ങൾ നേർന്നു