BreakingOthers

കേരള തലസ്ഥാനം കൊച്ചിയിലേക്ക്, പിന്തുണയേറുന്നു

കൊച്ചി, കേരളം രൂപം കൊണ്ടപ്പോൾ തിരുവിതാംക്കൂറിന്റെ തലസ്ഥാനം തന്നെ മതി കേരളത്തിന്‌ എന്ന് തികച്ചും ഏകപക്ഷീയമായ തീരുമാനം എടുക്കുകയായിരുന്നു. പകരം ഹൈക്കോടതി എറണാകുളത്തു എന്നായിരുന്നു അന്നത്തെ ഒത്തു തിർപ്പ്ഫോർ മുല. എന്നാൽ കേരള രുപികരണത്തോടെ തിരുവനന്തപുരം ഒരു കോണിൽ ഒതുങ്ങി. അതിന്റ പ്രധാന ഭാഗങ്ങളെല്ലാം തമിഴ് നാടിന് അടിയറവു വെച്ച് സ്വന്തം അധികാരം നിലനിർത്താൻ ചില രാഷ്ട്രീയ നേതാക്കൾ നടത്തിയ മണ്ടൻ തീരുമാനം ആയിരുന്നു, കന്യാകുമാരി ജില്ല വിട്ട് കൊടുത്തത്. കേരളത്തിന്റെ ശിരസ് മുറിച്ചു മാറ്റിയ നീക്കം.ഒരത്ത് കൊണ്ട് പോയി തലസ്ഥാനം വെക്കുന്നത് ജനങ്ങൾക് വേണ്ടിയല്ല, ചിലരുടെ വ്യക്തി താല്പര്യം സംരക്ഷിക്കുക മാത്രം ആണ് ലക്ഷ്യം. ഇത് പറയാൻ നട്ടെല്ല് വേണം. ജനങ്ങളുടെ വിഷമം അറിയാൻ മനസ് വേണം. കേരള അസംബ്ലി തിരുവനന്തപുരം കൂടാതെ കോഴിക്കോട് കൂടെ നടത്തിയാൽ എന്താ കുഴപ്പം. കുഴപ്പം ടി എ. കുറയും. പിന്നെ സർക്കാർ ജീവനക്കാർക്ക് സൗകര്യം കുറയും. ഭരണ വികേന്ദ്രികരണത്തിനു ശേഷം സെക്രട്ടറിയറ്റിൽ ഉള്ള അധികം ജീവനക്കാർ ഇന്നും അവിടെ തന്നെ ഉണ്ട്. കാസറഗോഡ് പോകാൻ ആളില്ല. പോയാൽ തന്നെ കസേര സഹിതം പിറ്റേന്ന് തന്നെ തിരിച്ചു തിരുവനന്തപുരം എത്തും . കാര്യങ്ങൾ ഇങ്ങനെ തുടരാതിരിക്കാൻ തലസ്ഥാനം കൊച്ചിയിലേക് മാറ്റുന്നത് ആണ് നല്ലതെന്ന് നിഷ്പക്ഷ നിരീക്ഷകരായ ആർക്കും തോന്നും.അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുന്ന നടപടി ഹൈബിയുടെത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് പറഞ്ഞൊഴിയുകയാണ് കോൺഗ്രസ്‌ നേതൃത്വം.തികച്ചും ജനകീയനായ ഹൈബി യുടെ നിർദേശം ഒരു ചർച്ച പോലും കൂടാതെ തള്ളുന്നതിന്റ പിന്നിലെ യുക്തി ചോദ്യം ചെയപ്പെടേണ്ടത് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *