പൂതൃക്ക വൈസ്മെൻസ് ഭാരവാഹികൾ ചുമതലയേറ്റു
കോലഞ്ചേരി: പൂതൃക്ക വൈസ് മെൻസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി.
പ്രസിഡന്റ് സിജിമോൻ അബ്രാഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസ്ട്രിക്ട് ഗവർണർ ലൈജു ഫിലിപ്പ് ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവ്വഹിച്ചു.
2023 – ’24 വർഷത്തെ പ്രസിഡന്റായി റെജി പീറ്റർ ചുമതലയേറ്റു .
ഇതിനോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. പൂതൃക്ക , കുറിഞ്ഞി , കക്കാട്ടുപാറ, കിങ്ങിണിമറ്റം എന്നിവടങ്ങളിലുള്ള സ്കൂളുകളിലെ നിർധനരായ കുട്ടികൾക്ക് സ്ക്കൂൾ ബാഗുകൾ നൽകുന്ന ചടങ്ങ് പുത്തൻകുരിശ് ഡി.വൈ.എസ്.പി. ടി.ബി. വിജയൻ നിർവ്വഹിച്ചു.
റീജണൽ പ്രോജക്ടായ തൊഴിലിടം പദ്ധതിയുടെ ഭാഗമായി മെനറ്റ് സ് ടീം പൂതൃക്ക പബ്ലിക്ക് ലൈബ്രറിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാവേദിയുടെ തയ്യൽ യൂണിറ്റിലേക്ക് നൈറ്റികൾ തയ്ക്കുന്നതിനു വേണ്ടുന്ന തുണിത്തരങ്ങൾ നൽകുന്ന ചടങ്ങ് സിസ്ട്രിക്ട് മെനറ്റ്സ് കോ-ഓർഡിനേറ്റർ അഡ്വ രാജി രാജു നിർവ്വഹിച്ചു . വൈസ് ലിംഗ്സിന്റെ പ്രോജക്ടായി കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ ഡിസ്ട്രിക്ട് സെക്രട്ടറി ബേബിച്ചൻ നിധിരിക്കൽ പൂതൃക്ക ലൈബ്രറി ഭാരവാഹികളെ ഏൽപ്പിച്ചു.
വൈസ് മെൻ പ്രസ്ഥാനം ലോകമെങ്ങും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അയർലൻറിലുള്ള ഡുബ്ലിനിൽ പുതിയ ക്ലബ്ബ് തുടങ്ങുന്നതിന്റെ പ്രഖ്യാപനം പ്രോജക്ട് കോ-ഓർഡിനേറ്റർ ഏലിയാസ് . കെ.പീറ്റർ നിർവ്വഹിച്ചു.
വിദ്യാഭ്യാസ അവാർഡുകൾ ഡിസ്ട്രിക്ട്
ട്രഷറർ മിൽസൺ ജോർജും സ്ഥാനാരോഹണ സ്പെഷൽ ബുള്ളറ്റിൽ ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ ബിനോയി പോളും പ്രകാശനം ചെയ്തു.
എം.എച്ച്.ആർ ബഹുമതി കിട്ടിയ സി.എം. ജേക്കബിനെയും , പി. ഡബ്ലയു.എ.എഫ് ബഹുമതി കിട്ടിയ ഏലിയാസ് കെ.പീറ്ററിനെയും , ഡിസ്ട്രിക്ട് ഭാരവാഹികളായി തെരെഞ്ഞെടുത്ത സിജിമോൻ അബ്രാഹാം, റെജി പീറ്റർ , ജോജി വർഗീസ് , സി.എം. ജേക്കബ്, ഏലിയാസ് കെ പീറ്റർ , സിന്ധു അജീഷ് എന്നിവരെ അനുമോദിച്ചു. ഡിസ്ട്രിക്ട് ടീം സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഭാരവാഹികൾ
റെജി പീറ്റർ (പ്രസിഡന്റ്),
ബിജു കെ പീറ്റർ (സെക്രട്ടറി), ഒ .എസ് .രവീന്ദ്രൻ(ട്രഷറർ), ടി.എം. മാത്യു കുട്ടി (വൈസ് പ്രസിഡന്റ്),
വി.ടി. പത്മകുമാർ (ജോയിന്റ് സെക്രട്ടറി), അബിസി. പോൾ (വൈസ് ഗൈ)
ഡോ.മാത്യൂസ് ബേബി (വെബ് മാസ്റ്റർ, അജീഷ് വി. അത്തിക്കാടൻ (ബുള്ളറ്റിൻ എഡിറ്റർ)
ജാനിസ് റെജി ( മെനറ്റ് സ് പ്രസിഡന്റ് ),
സിന്ധു അജീഷ് (മെനറ്റ്സ് സെക്രട്ടറി), ആശ ജോസി (മെനറ്റ്സ് ട്രഷറർ)
സൈറ ലിസ് അജീഷ് (ലിംഗ് സ് പ്രസിഡന്റ് ) , ജീയ ജോസി (ലിംഗ്സ് സെക്രട്ടറി), മിഷേൽ ജേക്കബ് (ലിംഗ്സ് ട്രഷറർ)