മാധ്യമ അടിമകളെ അവശ്യമുണ്ട്
ഓൺലൈൻ മാധ്യമ പ്രവർത്തനം ലോകത്തിൽ അംഗീകരിക്കപ്പെടാത്ത ഏക സ്ഥലമായി കേരളം മാറി .
കൊച്ചി : സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെകുറിച്ചു പറയാൻ, അഭിമാനിക്കാൻ കേരളത്തിൽ മാധ്യമ രംഗത്ത് ഉള്ളവർക്കു സാധിക്കുമായിരുന്നു. എന്നാൽ അടിയന്തിരാവസ്ഥ വന്നപ്പോൾ ഈ സ്വാതന്ത്ര്യ സ്നേഹികളെ കണ്ടില്ല. മംഗളം ചാനൽ പൂട്ടി അതിന്റെ ഉത്തരവാദിത്തപ്പെട്ട മാധ്യമ പ്രവർത്തകരെ, കൊള്ളക്കാരെ പോലെ കൈ വിലങ്ങും വെച്ച്,കൊണ്ട് പോയപ്പോൾ ഒരു മാധ്യമ പ്രവർത്തകനും ധാർമിക രോക്ഷം പ്രകടിപ്പിച്ചില്ല. ഭരിക്കുന്നവർക്ക് വേണ്ടി പ്രതികരണം നടത്തുന്നതാണ് മാധ്യമ പ്രവർത്തനം എന്ന് ഓരോ ദിവസവും നമുക്ക് കാണിച്ചു തരുകയാണ് ഇവിടുത്തെ പത്രങ്ങളും ചാനലുകളും. ഓൺലൈൻ മാധ്യമ പ്രവർത്തനം ഈ ലോകത്തിൽ അംഗീകരിക്കപ്പെടാത്ത ഏക സ്ഥലം കേരളം ആയി മാറി കഴിഞ്ഞു. മറുനാടൻ മലയാളി യുടെ തിരുവനന്തപുരം ഓഫീസിൽ നടത്തിയ പോലീസ് നടപടി ഇന്ന് ആഘോഷം നടത്തുന്നവർക്ക് ഒരിക്കൽ ഓർക്കേണ്ടി വരും. സോവിയറ്റ് യൂണിയൻ നിലവിൽ വന്നപ്പോൾ മഹാനായ ലെനിൻ പറഞ്ഞു ഇനി ഒരു പത്രം മതി. പ്രവാദ… അത് ആയിരുന്നു പിന്നെ എഴുപത് വർഷം ആ രാജ്യത്ത് നടപ്പിലായത്. ഇത് ഒരു ഉദാഹരണം മാത്രം. ഭരിക്കുന്നവർക്ക് ഒരു പത്രം ഒരു ചാനൽ അത്രയും മതി. അവർക്ക് പറയാൻ ഒന്നും ഇല്ലല്ലോ.