BreakingKerala

കാടുകയറി ചരക്ക് സേവനം

പറവൂർ : കാടിനുള്ളിൽ ഒരു ഓഫീസ്. അത്ഭുതം വേണ്ടാ. പറവൂരിൽ പ്രവർത്തിക്കുന്ന ചരക്ക് സേവന നികുതി ഓഫീസ് ആണ് കാടുപിടിച്ചത്. ഇടിഞ്ഞു വീഴാറായ ഒരു പഴയ കെട്ടിടം. അതിനുള്ളിൽ ഒരു ഓഫീസ്.ഓഫീസ് പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാട്ടുകാരുടെ ആവശ്യം.ഭീതി യോടെയാണ് ജോലി ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.പഴയ കെട്ടിടം നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *