EditorialPolitics

വി. എം. സുധിരന്റെ പാര

തൃശൂർ: ഇന്നലെ പുറത്ത് വന്ന വി. എം. സുധിരൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പരിഹാസവും ചിരിയും അതോടൊപ്പം അദ്ദേഹത്തിന് മാത്രം കഴിയുന്ന പാര വെയ്പ്പും കൊണ്ട് ശ്രദ്ധേയമാകുന്നു. എം. സി. റോഡിന് ഉമ്മൻ ചാണ്ടിയുടെ പേരിടണം എന്നായിരുന്നു അവശ്യം. തികച്ചും ബാലിശമായ ഈ കത്ത് വഴി ഉമ്മൻ ചാണ്ടിക്ക് ബഹുമാനം കൂടുതലൊന്നും കിട്ടുകയില്ലെന്ന് എല്ലാവർക്കും അറിയാം. എതിർപ്പും പുച്ഛവുമാണ് ഉണ്ടാവുക. കെ. കരുണാകരൻ മന്ത്രിസഭയിൽ സ്‌പീക്കർ ആയിരുന്നപ്പോൾ സിപിഎം ന്റെ ഗുഡ് ബുക്കിൽ കേറാനുള്ള ശ്രമം ആയിരുന്നു. കരുണാകരൻ നേരിട്ട പ്രധാന വിഷമം, സ്പീക്കർ നടത്തുന്ന വിമർശനം ആയിരുന്നെങ്കിൽ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി അന്ന് നേരിട്ട പ്രതിസന്ധി കെ. പി. സി. സി. പ്രസിഡന്റ്‌ ആയിരുന്ന വി. എം. സുധിരന്റെ നിലപാടുകൾ ആയിരുന്നു. തുടർ ഭരണം ഉമ്മൻ ചാണ്ടിയെ പോലെ വികസന നായകനായിരുന്ന ഒരാളിൽ നിന്ന് തട്ടി പറിച്ചത് വി. എം സുധീരന്റെ കടും പിടുത്തം മൂലമായിരുന്നു. മദ്യ നിരോധനം എന്ന അദ്ദേഹത്തിന്റെ തല തിരിഞ്ഞ നിലപാട് ബാർ ഉടമ കളെ മുഴുവനും ഉമ്മൻ ചാണ്ടിക്ക് എതിരാക്കി. അവരുടെ കൈ സോളാർ ആരോപണത്തിൽ ഉണ്ടായിരുന്നു. കൂടാതെ 4 എം എൽ എ മാർക്ക്‌ സീറ്റ്‌ കൊടുക്കരുത് എന്ന വാശി ഉമ്മൻ ചാണ്ടി യെ വലിയ കുരുക്കിൽ തന്നെ വിഴിച്ചു. ഇങ്ങനെ എപ്പോഴും പ്രതിപക്ഷ നേതാവ് കളിച്ചു രാഷ്ട്രീയ രംഗത്തു ആരും ശ്രെദ്ധിക്കാത്ത ആളായി മാറിയപ്പോൾ ആണ് ഇങ്ങനെ ഒരു കത്ത്. ഉമ്മൻ ചാണ്ടിയുടെ സൽ പേരിനു ഒരു മങ്ങൽ ഉണ്ടാക്കാൻ പറ്റുമെങ്കിൽ.

Leave a Reply

Your email address will not be published. Required fields are marked *