ജോസ് കെ മാണി യോട് എൽ ഡി എഫിൽ അതൃപ്തി
കോട്ടയം : കേരള കോൺഗ്രസ് (M)നേതാവ് ജോസ് കെ മാണിയോടുള്ള അതൃപ്തി പരസ്യമാക്കി എൽ ഡി എഫ്.
സീറ്റ് ചർച്ചകൾ ആരംഭിക്കുന്നതിനു മുൻപ് കോട്ടയം സ്ഥാനാർഥി പ്രഖ്യാപനം തിരക്കിട്ട് നടത്തിയതാണ് എൽ ഡി എഫ്.നേതാക്കളെ പ്രകോപിപ്പിച്ചത്. ഘടകകക്ഷി എന്ന നിലവിൽ മുൻപ് പലപ്പോഴും വിവാദ പ്രസ്താവനകളിലൂടെ കേരള കോൺഗ്രസ് (M) എൽ ഡി എഫിൽ തലവേദന സൃഷ്ടിച്ചിട്ടുള്ളതാണ്.എൽ ഡി എഫിൽ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ല.പല സീറ്റുകളിലും പൊതു സമ്മതരായ സ്ഥാനാർഥികളെ യായിരിക്കും പരിഗണിക്കുക എന്നാണ് സൂചന.