ചികിത്സ സഹായം തട്ടിപ്പുകൾ ദിനംപ്രതി പെരുകുന്നു
എറണാകുളം സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന ചികിത്സ തട്ടിപ്പുകളുടെ പുതിയ കഥകൾ പുറത്തുവരികയാണ്. നിർധന കുടുംബത്തിലെ രോഗിക്ക് ചികിത്സ സഹായം എന്ന പേരിൽ നടക്കുന്ന തട്ടിപ്പുകൾ ദിനംപ്രതി പെരുകുകയാണ്. നൂറുകണക്കിന് പേരാണ് ഇത്തരം തട്ടിപ്പുകളുമായി രംഗത്തുള്ളത്.ഇന്ന് രാവിലെ എറണാകുളം ടൗൺഹാളിന് സമീപത്ത് സംഗീതനിശ എന്ന പേരിൽ പാലക്കാട് പുതുപരിയാരം സ്വദേശിയായ ഒരാൾക്കുവേണ്ടി ചികിത്സാ സഹായം എന്ന പേരിൽ നടന്ന വ്യാജ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ആവർത്തിക്കുമ്പോഴും തട്ടിപ്പുകൾ കേരളത്തിലങ്ങോളമിങ്ങോളം തുടരുകയാണ്.