400 വാഴകൾ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചതായി പരാതി
ഹൈടെൻഷൻ വൈദ്യുത ലൈനിന്റെ താഴെ നിന്നിരുന്ന 400 വാഴകൾ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചതായാണ് പരാതി.
കോതമംഗലം : ഹൈടെൻഷൻ വൈദ്യുത ലൈനിന്റെ താഴെ നിന്നിരുന്ന 400 വാഴകൾ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചതായി പരാതി.
വാരപ്പെട്ടി പഞ്ചായത്തിലെ പുതുപ്പാടി ഇളങ്ങവം കാവും പുറം അനീഷിന്റെ വാഴകളാണ് നശിപ്പിച്ചത്. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിപ്പിച്ചത്. വെള്ളിയാഴ്‌ച വാഴകൾ നശിപ്പിച്ചു വെങ്കിലും ഉടമ പുറത്തറിയിച്ചില്ല.കഴിഞ്ഞ ദിവസം ഒരു വാഴ വൈദ്യുത ലൈനിൽ ടച്ചായി തീ പിടുത്തമുണ്ടായതായി പറയുന്നു. ഇക്കാരണത്താലാണ് വകുപ്പ് ഉദ്യോഗസ്ഥർ മറ്റു വാഴകൾ നശിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന