പുതുപ്പള്ളിയിൽ പ്രതിഷേധം പുകയുന്നു
കോട്ടയം: 53 വർഷം ഒരാൾ മാത്രം ഒരു മണ്ഡലത്തിൽ നിന്ന് എം എൽ എ ആയാൽ പിന്നെ അവിടെ മറ്റു രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് മുന്നിൽ എന്താണ് ഒരു വഴി. തെരഞ്ഞെടുപ്പിൽ മത്സരിച്ചു അധികാരത്തിൽ വന്നു തന്റെമനസ്സിൽ ഉള്ള പ്രവർത്തനം നടത്താൻ ആയിരിക്കും ഓരോ രാഷ്ട്രീയ പ്രവർത്തകന്റെയും ആഗ്രഹം. എന്നാൽ അയാൾക്ക് എന്നല്ല അടുത്ത തലമുറയ്ക്ക് പോലും സ്വപ്നം കാണാൻ പറ്റില്ല പാർട്ടിയിൽ നിന്ന് ഒരു എം എൽ എ സ്ഥാനം എന്ന് പുതുപ്പള്ളി യിലെ കോൺഗ്രസ് നേതാക്കൾ മനസിലാക്കി കഴിഞ്ഞു. അതിന്റ സുചന ആയിരുന്നു ഇന്നലെ നടന്ന വിമത നീക്കം.2026 ലെ തെരഞ്ഞെടുപ്പുൽ ഇത് പൊട്ടി തെറിക്കാൻ ആണ് സാധ്യത. പാലായിൽ ഇത് കണ്ടതാണ്. കെ എം മണി 50 കൊല്ലം കൈയടക്കി വച്ചിരിക്കുകയായിരുന്നു ആ സീറ്റ്. എം എം ജേക്കബ് പോലെയുള്ള അതി മിടുക്കന്മാരായ നേതാക്കൾ ഒതുക്കപ്പെട്ടു. പക്ഷെ കെ എം മണി യുടെ നിര്യാണത്തോടെ പാലാ വഴി മാറി. പാലാ മണ്ഡലത്തിൽ സാക്ഷാൽ മാണി യുടെ പുത്രൻ തോറ്റു. കേരള കോൺഗ്രസ് ന്റെ കോട്ട എന്ന് പറഞ്ഞിരുന്ന പാലാ നഗരസഭ ഇപ്പോൾ സിപിഎംമാണ് ഭരിക്കുന്നത്.