EditorialKerala

കർത്തയെ കുത്തുമ്പോൾ

തിരുവനന്തപുരം : കരിമണൽ വ്യവസായിയായശശിധരൻ കർത്ത യുടെ ഓഫീസിൽ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡ് കേരളത്തിൽ ചർച്ചയാകുന്നു. മുഖ്യമന്ത്രിയെ ഉന്നം വെച്ച് അദ്ദേഹത്തിന്റെ മകൾ വീണ പണം കൈപ്പറ്റി എന്നാണ് ആരോപണം. എന്നാൽ അതോടൊപ്പം കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേര് കൂടി പുറത്ത് വന്നു. അവരും ഈ വ്യവസായിയിൽ നിന്ന് പണം പറ്റിയിട്ടുണ്ട്. അതോടെ പ്രതിപക്ഷ പാർട്ടികൾ നിശബ്ദരായി മാറുന്ന രസകരമായ കാഴ്ചയാണ് കാണുന്നത്. കേരളത്തിൽ ഒരു പെട്ടി കട നടത്താൻ പോലും രാഷ്ട്രീയക്കാർക്ക് കാശ് കൊടുക്കണം എന്ന് അറിയാത്തവർ ഇവിടെ ആരും ഇല്ല. പിന്നെ ഇത്രയും വലിയ ഒരു ബിസ്സിനസ്സ് നടത്തുമ്പോൾ കാണേണ്ടവരെ കാണേണ്ട പോലെ കാണേണ്ടി വരും. ഇത് ദൈവത്തിന്റെ സ്വന്തം നാടാണല്ലോ. നേർച്ച മേടിക്കാൻ പെട്ടി വെച്ച് അല്ലേ ഇവിടെ എല്ലാ ദൈവങ്ങളും കാത്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *