ഫാ. ജോസഫ് വടക്കേൽ (MCBS) നിര്യാതനായി.
കാലടി MCBS ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷകൾ ആരംഭിച്ച ഫാ. ജോസഫ് കഴിഞ്ഞ കുറെ വർഷങ്ങളായി യൂറോപ്പിൽ ധ്യാന ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. എം സി ബി എസ് ‘പരംപ്രസാദ്’ പ്രൊവിൻസ് അംഗമായ ഫാ. ജോസഫ് അടിമാലി ആയിരമേക്കർ ഇടവകാംഗമാണ്.
കാലടി : ഫാ. ജോസഫ് വടക്കേൽ(58) എംസിബിഎസ് നിര്യാതനായി. നെതർലാൻസിലെ സ്മാക്കിൽ വിശുദ്ധ ഔസേപ്പിതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ വച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. Eucharistic Flame എന്ന ദൈവവചന ശുശ്രൂഷയുടെ സ്ഥാപകൻ കൂടിയാണ് ഫാ. ജോസഫ്. കാലടി എം സി ബി എസ് ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷകൾ ആരംഭിച്ച ഫാ. ജോസഫ് കഴിഞ്ഞ കുറെ വർഷങ്ങളായി യൂറോപ്പിൽ ധ്യാന ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. എം സി ബി എസ് പരംപ്രസാദ് പ്രൊവിൻസ് അംഗമായ ഫാ. ജോസഫ് അടിമാലി ആയിരമേക്കർ ഇടവകാംഗമാണ്. വടക്കേൽ ബേബി പരേതയായ മറിയക്കുട്ടി ദമ്പതികളുടെ മകനാണ് വൈദികൻ. ജോൺസൺ, സി. ഷെറിൻ വടക്കേൽ SH (ഇടുക്കി ) എന്നിവർ സഹോദരങ്ങളുമാണ്. മൃതസംസ്കാര ശുശ്രൂഷ പിന്നീട്