ബി ജെ പി കൂട്ടുകെട്ടുണ്ടാക്കിയവരെ കേരളാ കോൺഗ്രസിൽ നിന്നും പുറത്താക്കി : പി ജെ. ജോസഫ്
.
കോട്ടയം : പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വവുമായി ആലോചിക്കാതെ കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് നേടി പ്രസിഡന്റായ തോമസ് മാളികക്കൽ കുഞ്ഞുമോൾ ടോമി, സിബി സിബി എന്നീ ഗ്രാമപഞ്ചായത്ത് മെമ്പർമാരെ കേരള കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.
ബിജെപി വോട്ട് നേടി ലഭിച്ച പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്നും, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ബിജെപിക്ക് വോട്ട് ചെയ്യരുത് എന്നും ഉള്ള നിർദ്ദേശം ലംഘിച്ചതിന്റെ പേരിലാണ് പുറത്താക്കിയിരിക്കുന്നത്.
പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം , കേരളാ കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ , കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് മാഞ്ഞൂർ മോഹൻകുമാർ തുടങ്ങിയവരും പങ്കെടുത്തു.