BreakingPolitics

മുഖ്യമന്ത്രിയെ മുൻനിർത്തി പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ നേരിടാനാവില്ല

പുതുപ്പള്ളി : മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ മുൻനിർത്തി പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചരണം നടത്താൻ ആവില്ലെന്ന് പുതുപ്പള്ളിയിലെ സിഐടിയു അനുഭാവികൾ.. സിഐടിയു ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടേതാണ് ഈ അഭിപ്രായം. എട്ടോളം പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ശക്തമായ പോലീസ് കാവലിൽ എത്തുന്ന ഒരു മുഖ്യമന്ത്രിയെ എങ്ങനെയാണ് പുതുപ്പള്ളിയിലെ വോട്ടർമാർക്ക് മുമ്പിൽ അവതരിപ്പിക്കാനാവുക എന്നതാണ് അവരുടെ ചോദ്യം. സമാനതകളില്ലാത്ത സുരക്ഷ യുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി സഖാക്കൾക്കും തലവേദന ആവുന്നു എന്നതാണ് യാഥാർത്ഥ്യം. ഭരണനേട്ടം ഉയർത്തിക്കാട്ടി പുതുപ്പള്ളി പിടിക്കാൻ എൽഡിഎഫും, ഉമ്മൻചാണ്ടിയുടെ ജനകീയതയും ഭരണവിരുദ്ധ വികാരവും ഉയർത്തിക്കാട്ടി പുതുപ്പള്ളി നിലനിർത്താൻ യുഡിഎഫും ശക്തമായി മത്സരരംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *