മധ്യകേരളത്തിൽ പരക്കെ മഴ
തിരുവനന്തപുരം: മധ്യകേരളത്തിൽ പല ഭാഗങ്ങളിലും ഇന്ന് രാവിലെ നേരിയ മഴ ലഭിച്ചു സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്‌തു. തൃശൂർ, കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരം നഗരത്തിലും മഴ പെയ്തു. മഴ മുന്നറിയിപ്പുണ്ടെങ്കിലും സംസ്ഥാനത്ത് താപനിലയും ഉയരുകയാണ്. ശരാശരിയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്‌തത്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ പുറത്തിറങ്ങുന്നത് നിയന്ത്രിക്കണമെന്ന് കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ വിഭാഗവും നിർദേശം നൽകിയിട്ടുണ്ട്