ജെയ്ക്ക് സി തോമസ് രാജ്യസഭയിലേക്ക്
കോട്ടയം : സിപിഎമ്മിന്റെ യുവ നേതാക്കളിൽ പ്രമുഖനും പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയുമായിരുന്ന ജെയ്ക്ക് സി തോമസ് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. അടുത്തവർഷം ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്കാണ് സിപിഎം ജെയ്ക്ക് സി തോമസിനെ പരിഗണിക്കുന്നത്. പരാജയം ഉറപ്പായിട്ടും പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറായപ്പോൾ പാർട്ടി ഇത്തരമൊരു വാഗ്ദാനം ജയ്ക്കിനു നൽകിയിരുന്നു. കേരള കോൺഗ്രസ് (എം )ന്റെ കൈവശമുള്ള ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റാണ് സിപിഎം ഏറ്റെടുത്ത് ജെയ്ക്കിന് നൽകുന്നത്. അതോടെ ജോസ് കെ മാണി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുമെന്നാണ് സൂചന.