യൂദാ തദ്ദേവുസിന്റെ ഊട്ടു തിരുനാളിനു ഒരുക്കമായ പന്തൽ കാൽനാട്ടു കർമ്മം നടത്തി
അങ്കമാലി : പ്രസിദ്ധമായ യൂദാപുരം യൂദാതദ്ദേവുസിന്റെ തിരുനാൾ മഹോത്സവത്തിനും പ്രസിദ്ധമായ ഊട്ടു തിരുനാളിനും ഒരുക്കമായി പന്തൽ കാൽനാട്ടു കർമ്മം നടത്തപ്പെട്ടു. ഞായറാഴ്ച നടന്ന ചടങ്ങിൽ പൊതുജന പ്രതിനിധികൾ ചേർന്നു കാൽനാട്ടു കർമ്മം നടത്തി. യൂദാപുരം റെക്ടർ ഫാ : സെബാസ്റ്റ്യൻ കറുകപ്പിള്ളി,ജനറൽ കൺവീനർ ശ്രീ ജോസ് മൈപാൻ,കിഷോർ ഒ ജി, റോബിൻ, ഹെർബർട്ട് എന്നിവർ നേതൃത്വം നൽകിയ യോഗത്തിൽ ജന പ്രതിനിധികൾ,വിവിധ മത നേതാക്കൾ എന്നിവർ പ്രാർത്ഥനാ ആശംസകൾ നേർന്നു സംസാരിച്ചു.. , . ഊട്ടു തിരുനാൾ ഒക്ടോബർ 26 ന് നടത്തപ്പെടും

