IndiaPolitics

2024 ലും കേന്ദ്രം ബിജെപി ഭരിക്കും

കുറഞ്ഞ ഭൂരിപക്ഷത്തോടെ മോഡി തന്നെ പ്രധാന മന്ത്രിസ്ഥാനത്തു തുടരാനാണ് സാധ്യത.287 സീറ്റുകൾ ബിജെപി നേടുമെന്ന് കരുതുന്നത്

ന്യൂഡൽഹി :അടുത്ത വർഷം നടക്കാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പു വാശിയേറിയതാവും . എൻ. ഡി. എ മുന്നണി യ്ക്കെതിരെ ഇന്ത്യ മുന്നണി അതിശക്തമായ മത്സരം കാഴ്ച വെക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. ബീഹാറിൽ ഭൂരിപക്ഷ സീറ്റുകളും ഇന്ത്യ മുന്നണി നേടും. 26 സീറ്റ് വരെയും മുന്നണി നേടുമെന്നാണ് വിലയിരുത്തൽ. ബിജെപി യുടെ സീറ്റ് 39ൽ നിന്ന് 14 ആയി കുറയുമെന്നാണ് പുതിയ സർവ്വേ പറയുന്നത്. മഹാരാഷ്ട്ര യിലും ഇന്ത്യ മുന്നണി തന്നെ മുന്നിൽ വരും 28 സീറ്റ് വരെയും അവർ നേടുമ്പോൾ എൻ ഡി എ യ്ക്ക് 20ൽ താഴെ സീറ്റുകൾ ആണ് പ്രവചിക്കപ്പെടുന്നത്. കേരളത്തിൽ മുഴുവനും സീറ്റുകൾ നേടുന്നത് (20)-ഇന്ത്യ മുന്നണി തന്നെ ആയിരിക്കും തമിഴ് നാട്ടിലും എൻ ഡി എ യ്ക്ക് ഒരു സീറ്റ് പോലും ലഭിക്കാൻ ഇടയില്ല. പഞ്ചാബിൽ ഭൂരിപക്ഷം സീറ്റുകളും ഇന്ത്യ മുന്നണി നേടാനാണ് സാധ്യത. എന്നാൽ യു പി യിൽ ബിജെപി വലിയ മുന്നേറ്റം നടത്തും ഇപ്പോൾ ഉള്ള 64 സീറ്റുകൾ 72 ആയി ഉയരും എന്നാണ് വിലയിരുത്തൽ. മായാവതി യുടെ പാർട്ടി തികച്ചും ഇല്ലാതാവുന്നത് കാരണം. ഇന്ത്യ മുന്നണി ഒറ്റ അക്കത്തിൽ ഒതുങ്ങും. മധ്യപ്രദേശ് , രാജസ്ഥാൻ, കർണ്ണാടക സംസ്ഥാനങ്ങളിൽ ബിജെപി വലിയ കുതിപ്പ് നടത്തും അതോടെ ബിജെപി കോൺഗ്രസ്‌ മുന്നണി യെ പുറകിലാക്കുമെന്നാണ് പുതിയ സർവ്വേകൾ പറയുന്നത്. കുറഞ്ഞ ഭൂരിപക്ഷത്തോടെ മോഡി തന്നെ പ്രധാന മന്ത്രിസ്ഥാനത്തു തുടരാനാണ് സാധ്യത.287 സീറ്റുകൾ ബിജെപി നേടുമെന്ന് കരുതുന്നത്. എന്നാൽ ഇന്ത്യ മുന്നണി 256 സിറ്റുകൾ നേടി തൊട്ടു പുറകിലുണ്ടാവും. കോൺഗ്രസ്‌ തന്നെ 75 സീറ്റുകൾ എങ്കിലും നേടുമെന്നാണ് കരുതപ്പെടുന്നത്. ചുരുക്കത്തിൽ ബിജെപി യുടെ കുതിപ്പ് ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *