പതാക ഉയർത്തി.
അങ്കമാലി : കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് അങ്കമാലി മേഖല അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീ ബെന്നി ആന്റണിയുടെ വസതിയിൽ വച്ച് ഭാരവാഹികളും അംഗങ്ങളുംചേർന്ന് പതാക ഉയർത്തി. മേഖല പ്രസിഡണ്ട് ശ്രീ പോൾ കെജോസഫ് പതാക ഉയർത്തി, മേഖല സെക്രട്ടറി ശ്രീ ഡേവിസ് വി വി, മേഖല ട്രഷറർ ശ്രീ ബെന്നി ആന്റണി, ജില്ലാ കമ്മിറ്റി അംഗം ശ്രീനെൽസൺ ദേവസി, മെമ്പർമാരായ ശ്രീ ബിജു ആന്റണി, എം വി ബേബി, ശ്രീ ദേവസി സി വി, ജോമോൻ ജോസ്, ശ്രീ ജോൺ ഫ്രാൻസിസ്, ശ്രീ ബേബി എംപി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.