BreakingKerala

വൈദ്യുത പ്രതിസന്ധി ഗുരുതരം

തിരുവനന്തപുരം:വൈദ്യുത പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു.സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധിയിൽ ഇന്ന് പൂർണ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. കൂടംകുളത്തേയും മൂളിയാറിലേയും തകരാറുകൾ ഉച്ചയോടെ പരിഹരിക്കാൻ കഴിഞ്ഞാൽ ഇന്ന് പൂർണ പരിഹാരം കാണാനാകുമെന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബി. നിലവിൽ 370 മെഗാവാട്ടിന്റെ കുറവാണുള്ളത്.

ഇന്നലെ വൈകീട്ട് 6.30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാറ് മൂലം വൈദ്യുതി ലഭ്യതയിൽ കുറവ് വന്നതാണ് ഉപയോഗം കുറക്കാൻ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *