KeralaLOCALOthers

പുരോഗമന കലാ- സാഹിത്യ സംഘം സമ്മേളനം നടത്തി

.

തിരുവാണിയൂർ : പുരോഗമന കലാ – സാഹിത്യ സംഘം എറണാകുളം ജില്ലാ സമ്മേളനം ഒക്ടോബർ 14, 15 തീയതികളിൽ
കോലഞ്ചേരിയിൽ വച്ച് നടക്കുന്നതിന്റെ ഭാഗമായി തിരുവാണിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വനിത ആവിഷ്കാര സംഗമം നടന്നു..
അരങ്ങത്തേക്ക് “എന്ന പരിപാടിയിൽ ചിത്രരചന ക്യാമ്പ്,കവിയരങ്ങ്, നാടൻ പാട്ട്, ലളിത സംഗീതo, ഏകപത്ര നാടകം,പെൺ കുരുന്നുകളുടെ കരാട്ടെ പ്രകടനം എന്നിവ നടന്നു.
പുരോഗമന കലാ- സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും എഴുത്തുകാരിയുമായ
രവിത ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ശില്പി സുനിൽ തിരുവാണിയൂർ സ്വാഗതം പറഞ്ഞു . പുരോഗമന കലാ- സാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ഡോ. കെ. ജി.പൗലോസ് ഉദ്ഘാടനം നിർവഹിച്ചു.
തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ആർ പ്രകാശ്, താലൂക്ക് ലൈബ്രറി നേതൃസമിതി കൺവീനർ ഡോ. കെ. ആർ. പ്രഭാകരൻ, അജി നാരായണൻ, കെ.ജോസ്, ഐ.വി.ഷാജി,എന്നി വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ നിഖിൽ സി എം കൃതജ്ഞത രേഖപ്പെടുത്തി. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ചിത്രകാരികളും കവികളും ചടങ്ങിൽ പങ്കെടുത്തു.

ഷീജ കെ കാവും പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *