KeralaOthers

പു.ക.സ തിരുവാണിയൂർ അരങ്ങത്തേക്ക്

തിരുവാണിയൂർ:പുരോഗമനകലാ-സാഹിത്യസംഘം തിരുവാണിയൂർ യൂണിറ്റിന്റെ വനിതാ ആവിഷ്കാരവേദി ശബളാഭമായി.കോലഞ്ചേരിയിൽ 14,15തീയതികളിൽ നടക്കുന്ന ജില്ലാസമ്മേളനത്തോടനുബന്ധിച്ചായിരുന്നു പരിപാടി.നുറിൽപ്പരം വനിതാകലാകാരികളും കവികളുംചേർന്ന് തിരുവാണിയൂരിന്റെ അരങ്ങുണർത്തി ഭാവോജ്ജ്വലമാക്കി.
ഉച്ചയ്ക്ക് ഒരു മണിക്ക് വനിതാചിത്രരചന ആരംഭിച്ചു.പ്രശസ്തശില്പി സുനിൽ തിരുവാണിയൂർ ആദ്ധ്യക്ഷ്യം വഹിച്ച ക്യാമ്പ് ചിത്രകാരി രജനി ശങ്കർ ഉദ്ഘാടനം ചെയ്തു.ഇരുപതോളം അറിയപ്പെടുന്ന ചിത്രകാരികൾ. വിശാലക്യാൻവാസുകളിൽ അവരുടെ പ്രതിഷേധങ്ങളും ഭാവനകളും വിരിഞ്ഞു.
രണ്ടു മണിക്ക് ജില്ലയിലെ മുപ്പതോളം വനിതാകവികൾ ഭാവതീവ്രമായ സ്വന്തം കവിതകൾ അവതരിപ്പിച്ചു.രവിതാ ഹരിദാസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ അജി നാരായണൻ അദ്ധ്യക്ഷനായി.തുടർന്ന് പ്രേമ രാജേന്ദ്രൻ ലഹരിവിരുദ്ധ സന്ദേശം പ്രമേയമായ ഏകപാത്രനാടകം അവതരിപ്പിച്ചു.ടാലന്റ് സ്പോർട്സിലെ ഏഴു
പെൺകുരുന്നുകളുടെ കരാട്ടേ പ്രദർശനം സ്ത്രീകളുടെ ആത്മരക്ഷാസന്ദേശം വിളംബരം ചെയ്തു.തുടർന്ന് ശാന്താ ഏല്യാസും സംഘവും അവതരിപ്പിച്ച
നാടൻപാട്ട്,ലത മുരളി,സാനി റെജി എന്നിവർ അവതരിപ്പിച്ച ഞാറുനടീൽപ്പാട്ട്,സാനിയ ജോർജജിന്റെ കരോക്കേ ഗാനം എന്നിവ നടന്നു. വൈകുന്നേരം നാലര മണിക്ക് നടന്ന സാംസ്കാരികസനമ്മേളനം ജില്ലാപ്രസിഡന്റ് വിദ്യാവാചസ്പതി ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്തു.രവിതാ ഹരിദാസ് അദ്ധ്യക്ഷയായി.പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശൻ, ജില്ലാക്കമ്മിറ്റിയംഗം ഡോ.കെ.ആർ.പ്രഭാകരൻ,സുനിൽ
തിരുവാണിയൂർ,അജി നാരായണൻ,ഐ.വി
ഷാജി,ദേവിക മുരുകൻ,നിഖിൽ.സി.എം എന്നിവർ പ്രസംഗിച്ചു.
കെ.കെ.ഷീജ രചിച്ച “ബ്ലാക്ക് ബോർഡ്” കവിത അടങ്ങുന്ന “പിങ്ക് പെൻ”എന്ന കൃതി ഡോ.കെ.ജി.പൗലോസ് ഡോ.കെ.ആർ.പ്രഭാകരനു സദസ്സിൽവച്ചു സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *