BreakingKeralaLOCAL

സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി ചാലക്കുടി ചിൽഡ്രൻസ് പാർക്ക്. സർക്കാരിന്റെ അനാസ്ഥയെന്നു സനീഷ് ജോസഫ് എം എൽ എ

ചാലക്കുടി: ചാലക്കുടി ടൗണിലുള്ള ചിൽഡ്രൻസ് പാർക്ക് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു.2006 ൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ പാർക്ക് ഇപ്പോൾ കാടുപിടിച്ച അവസ്ഥയാണ്. കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങളെല്ലാം ഇവിടെ സജ്ജമാണെങ്കിലും സാമൂഹ്യവിരുദ്ധരെ ഭയന്ന് കുട്ടികൾ ക്ക് ഇവിടെ എത്തിപ്പെടാൻ ആവുന്നില്ല.വൈകുന്നേരമാകുന്നതോടെ ലഹരി മാഫിയ പിടിമുറുക്കുകയാണ്. കുടുംബത്തോടൊപ്പം വന്നു സായാഹ്നങ്ങൾ ചെലവഴിക്കാൻ ഉതകുന്ന പ്രദേശമാണ് ഇങ്ങനെ കാടുകയറി സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി മാറിയിരിക്കുന്നത്. പാർക്ക് നവീകരണത്തിന് പദ്ധതികൾ സർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും ബഡ്ജറ്റിൽ സർക്കാർ തുക അനുവദിക്കാത്തതിനാലാണ് നവീകരണം നീളുന്നതെന്ന് ചാലക്കുടി എംഎൽഎ സനീഷ് ജോസഫ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *