KeralaPolitics

വിപ്ലവ സൂര്യന്‍ 100 ന്റെ നിറവില്‍.

കേരളത്തിന്റെ വിപ്ലവ സൂര്യന്‍ 100 ന്റെ നിറ വില്‍. വി എസ് എന്ന രണ്ടക്ഷരം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് സൃഷ്ടിച്ച ചലനങ്ങള്‍ ഏറെയാണ്.ജനനായകന്‍ എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിളിക്കാവുന്ന നേതാവ്. പരിസ്ഥിതിയുടെ, അഴിമതി വിരുദ്ധതയുടെ, സമത്വത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച നേതാവ്, ശബ്ദമില്ലാത്തവരുടെ ശബ്ദം എന്നിങ്ങനെ വി എസിന് വിശേഷണങ്ങള്‍ ഏറെയാണ്. നിലപാടുകള്‍ക്കു വേണ്ടി കലഹിച്ച, ശബ്ദിച്ച വി എസ് ഇന്നും ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. പാര്‍ട്ടിയോളം പ്രായമുള്ള കമ്മ്യൂണിസ്റ്റ് നേതാവാണ് വി എസ്. രാഷ്ട്രീയത്തിനതീതമായി മലയാളികളെ സ്വാധീനിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവില്ല. അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങള്‍, ശൈലികള്‍ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു. നര്‍മ്മത്തില്‍ ചാലിച്ച് നീട്ടിയും കുറുക്കിയുമുള്ള പ്രസംഗങ്ങള്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. വി എസിന്റെ മൗനം പോലും ഏറെ വിചാലമായിരുന്നു, നിലപാടുകളായിരുന്നു.
ഭരണപക്ഷത്തുള്ളപ്പോള്‍ പോലും പ്രതിപക്ഷത്തിന്റെ ശബ്ദമായി അദ്ദേഹത്തെ ജനങ്ങള്‍ കണ്ടു. പാര്‍ട്ടിയില്‍ നിന്ന് പിണങ്ങി പിരിയലല്ല, ഉള്ളില്‍ നിന്ന് തിരുത്തലാണ് ശരിയെന്നു തെളിയിച്ച വിപ്ലവകാരി കൂടിയാണ് വി.എസ്.
വിഎസിന്റെ സാന്നിധ്യവും തിരുത്തലുകളും ഏറെ ആവശ്യമുള്ള രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലൂടെയാണ് സംസ്ഥാനവും രാജ്യവും കടന്നുപോകുന്നു. നിശബ്ദനായ വിഎസ് മലയാളികളുടെ വേദന കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *