യൂദാപുരം തിരുനാൾ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
അങ്കമാലി : പ്രസിദ്ധമായ യൂദാപുരം തിരുനാൾ ഒരുക്കങ്ങൾ പുരോഗമിക്കുന്നു..ഊട്ടു നേർച്ച തിരുനാളിനോടനുബന്ധിച്ച് നവനാൾ പ്രാർത്ഥനാ യജ്ഞത്തിന്റെ സമാപനത്തിൽ തിരുനാൾ നേർച്ച വരാപ്പുഴ അതിരൂപതാ ആലുവ ഫോറോന വികാരി റവ ഫാ തോമസ് പുളിക്കൽ പായസം ആശിർവദിച്ചു. നേർച്ച അങ്കമാലി MLA ശ്രീ റോജി എം ജോൺ പാരിഷ് കൌൺസിൽ വൈസ് പ്രസിഡന്റ് ശ്രീ സാബുവിനു നൽകി വിതരണ ഉത്ഘടനം നിർവഹിച്ചു.തിരുന്നാളിന് മുന്നോടിയായി ഞായറാഴ്ച കൊടിയേറ്റ ദിനത്തിൽ ആയിരങ്ങളുടെ പ്രസുദെന്തി വാഴ്ച നടക്കും.നേർച്ചയായും, കൃതജ്ഞതയായും,പൊതു പ്രസുദേന്തിമാരായി തീർത്ഥാടനം നടത്താനാഗ്രഹിക്കുന്നവർ തിരുനാളിന്റെ ഭാഗമാകുന്ന രീതിയാണിത്.4.30 ന് പ്രസുദേന്തിവാഴ്ച
5 മണിക്ക് അഭിവന്ദ്യ ഡോ കല്ലറക്കൽ മെത്രാപോലീത്ത കൊടി പ്രാർത്ഥനയോടെ ഉയർത്തുന്നു, തുടർന്നു ദിവ്യബലി, ഒക്ടോബർ 26 ന് പ്രസിദ്ധമായ യൂദാപുരം ഊട്ടുനേർച്ചയും തിരുന്നാൾ ആഘോഷങ്ങളും നടക്കും. വരാപ്പുഴ രൂപത ആർച്ച് ബിഷപ്പ് റവ :ഡോ ജോസഫ് കളത്തിപ്പറമ്പിൽ തിരുനാൾ ദിവ്യബലിക്ക് നേതൃത്വം നൽകും.