EducationKerala

ജൻഡർ സെൻസിറ്റൈസേഷൻ ക്യാമ്പയിൻ കനൽ ഫെസ്റ്റ്

തൊടുപുഴ : ജില്ല വനിതാ ശിശു വികസന വകുപ്പ് ഇടുക്കിയും,അൽ അസ്ഹർ ലോ കോളേജിലെ വുമൺ സെല്ലും ഹ്യൂമൻ റൈറ്സ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച ജൻഡർ സെൻസിറ്റൈസേഷൻ ക്യാമ്പയിൻ ആയ കനൽ ഫെസ്റ്റ് 2023, 27/0/2023ന് ലോ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ശ്രീമതി മാധുരി ആനദ് (IQAC കോർഡിനേറ്റർ) അധ്യക്ഷത വഹിച്ചു. ജെയ്സി ജോർജ് (ഹ്യൂമൻ റൈറ്സ് സെൽ കോർഡിനേറ്റർ) സ്വാഗതം ആശംസിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഗീത കുമാരി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മുൻ ജുവനൈൽ ബോർഡ് അംഗമായിരുന്ന അഡ്വ. സണ്ണി തോമസ്സും കോളേജ് ചെയർമാൻ സയന്തും ആശംസകൾ നേർന്നു., മിഷൻ ശക്തി കോർഡിനേറ്റർ സുബിത പരമേശ്വരൻ നന്ദി പറഞ്ഞു.

കനൽ ഫെസ്റ്റ് 2023-ന്റെ ഭാഗമായി കേരള പോലീസും വുമൺ സെൽഫ് ഡിഫെൻസ് ട്രെയിനിങ് ടീമും സംയുക്തമായി സ്വയരക്ഷ പരിശീലനത്തിന്റെ ക്ലാസുകൾസംഘടിപ്പിച്ചു. സ്ത്രീകൾ ബലഹീനരാകുന്ന പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ ശരീരികമായി നേരിടാം,സമകാലികമായി വിവിധ മേഖലകളിൽ നിന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങളെ പറ്റിയും ക്ലാസുകൾ നടന്നു. തുടർന്ന് ക്ലാസുകൾ നയിച്ചത് സൈക്കോളജിസ്റ്റായ ശ്രീ സഞ്ജു ടി കുര്യനും, ജൻഡർ സ്പെഷ്യലിസ്റ് ആയ ശ്രീ പ്രിൻസും ആയിരുന്നു. ലിംഗസമത്വം കുടുംബങ്ങളിൽ ആരംഭിക്കേണ്ടതാണെന്ന് ശ്രീ. സഞ്ജു റ്റി. കുര്യൻ പറഞ്ഞു.

ഭിന്നലിംഗക്കാരെപറ്റിയുംഅവരുടെ അവകാശങ്ങളെ പറ്റിയും ശ്രീ പ്രിൻസും സംസാരിച്ചു. . ആതിര അനിത പൗലോസിന്റെ(വുമൺ സെൽ കോർഡിനേറ്റർ) നന്ദി പറഞ്ഞു.ജൻഡർ സെൻസിറ്റൈസേഷൻ ക്യാമ്പയിന് സ്റ്റുഡന്റ് കോർഡിനേറ്റെഴ്‌സ് ക്രിസ്റ്റി സ്കറിയ, അഖില ബിനോയ്‌, ഭരത് നാരായൺ, ഗൗരി ആർ നായർ, റോസ്‌ന പോളി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *