KeralaLOCALOthers

സ്വകാര്യ ബസ് സമരം പരിഹാരമുണ്ട്

കണ്ണൂർ : ഇന്നലെ കേരളത്തിൽ സ്വകാര്യ ബസ് ഉടമകൾ ഏകദിന പണിമുടക്ക് നടത്തിയിരുന്നു. നവംബർ 21 മുതൽ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യപിച്ചിട്ടുണ്ട്. ചാർജ് വർധനയാണ് അവശ്യം. പക്ഷെ അത് തുറന്നു പറയുന്നില്ല. കാരണം കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ബസ് ചാർജ് ഇപ്പോൾ. അത് കൊണ്ട് വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിക്കണം എന്നാണ് ആവശ്യം. ഇങ്ങനെ പ്രൈവറ്റ് ബസുകൾ ചാർജ് വർധിപ്പിക്കാൻ ആവശ്യം ഉന്നയിച്ചാൽ ഉടനെ സർക്കാർ Ksrtc യുടെ ചാർജ് കൂട്ടും. അതനുസരിച്ചു സ്വകാര്യ ബസുകളുടെ ചാർജ് വർധിപ്പിക്കാൻ അനുവദിക്കും. അതിനു പകരം സ്വകാര്യ ബസ്സുകളുടെ ചാർജ് അവർ തീരുമാനിക്കാൻ അനുവദിച്ചാൽ പ്രശ്നം തീരും. KSRTCബസ്സുകളിൽ യാത്ര കുലി വർധിപ്പിക്കാതെ ഇരിക്കുക. മിനിമം ചാർജ് 5 രൂപ ആക്കുക. സ്വകാര്യ ബസുകളെ അവരുടെ വഴിക്ക് വിടുക. Tax മാത്രം ഈടാക്കുക.ഒരു കർണ്ണാടകമോഡൽ. സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയത് സർക്കാർ ബസിൽ മാത്രം. സ്വകാര്യ ബസിൽ ചാർജ് കൊടുക്കണം. കുടുബ സമേതം യാത്ര ചെയ്യുന്നവർ സർക്കാർ ബസിൽ മാത്രം പോകും. ഇത് കേരളത്തിൽ നടപ്പിലാക്കാൻ എന്താ കഴിയാത്തത്.

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

Leave a Reply

Your email address will not be published. Required fields are marked *