കേജരിവാളിന് കുരുക്ക് മുറുകുന്നു
.. ഡൽഹി, മദ്യനയ അഴിമതി യിൽ ചോദ്യം ചെയ്യാൻ ഈ ഡി നവംബർ രണ്ടിന് ഹാജരാവാൻ ഡൽഹി മുഖ്യ മന്ത്രി കേജരിവാളിന് നോട്ടീസ് നൽകിയതിലൂടെ അദ്ദേഹവും പാർട്ടിയും വലിയ കുറുക്കിലേക്ക് നിങ്ങുകയാണ്. കേജരിവാളിന്റെ ഉപ മുഖ്യമന്ത്രി ഏപ്രിൽ മുതൽ ഇതേ കുറ്റത്തിന് ജയിലിൽ ആണ്. വിദ്യാഭ്യാസ മന്ത്രി യും ജയിലിൽ തന്നെ. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യാൻ ഈ ഡി യുടെ അടുത്ത് കേജരിവാൾ പോയാൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് ആം ആദ്മി പാർട്ടി പേടിക്കുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളിലും നിന്ന് അകന്ന് കോൺഗ്രസിന്റെ വോട്ട് പിടിച്ചു മുന്നോട്ട് പോയ പാർട്ടി അതിന്റ തീവ്ര ഹിന്ദു മുഖം ഉണ്ടാക്കാൻ ഗുജറാത്തിൽ നടത്തിയ ശ്രമം ബിജെപിക്ക് തികച്ചും അലസോരം ഉണ്ടാക്കിയിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാർട്ടികളോട് സഹകരണം വേണ്ടെന്ന നിലപാടിൽ നിന്ന് കേജരിവാൾ മാറിയപ്പോൾ തന്നെ അത് ഒത്തിരി വൈകി പോയിരുന്നു. ഇപ്പോൾ കേജരിവാളിന് കാര്യമായ സഹകരണം മറ്റു പാർട്ടികളിൽ നിന്ന് കിട്ടാൻ സാധ്യത കുറവാണ്. കിട്ടണമെങ്കിൽ അദ്ദേഹം തന്നെ കടും പിടുത്തങ്ങൾ ഒഴിവാക്കേണ്ടി വരും. അങ്ങനെ ആയാൽ പ്രതിപക്ഷ മുന്നണി യുടെ തല വേദന കുറയ്ക്കും. പക്ഷെ കേജരിവാളിന്റെ വിലപേശൽ കഴിവ് കുറയുന്നത് ബിജെപി ക്ക് ഗുണം ചെയ്യില്ലെന്നുള്ളതാണ് സത്യം.
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)