BreakingKeralaLOCAL

നൈറ്റ്‌ ലൈഫ് തൃക്കാക്കരയ്ക്ക് വേണ്ട

.കൊച്ചി: രാത്രി 11 മണിക്ക് കടകൾ അടക്കാൻ തൃക്കാക്കര നഗര സഭ തിരുമാനിച്ചു. മയക്ക് മരുന്ന് കച്ചവടം അവസാനിപ്പിക്കാൻ ആണെത്രെ ഈ നടപടി. ലോകത്തിൽ ഒരിടത്തും ഇത് പോലെ ഒരു നിയന്ത്രണം ഇല്ല. രാത്രി നേരത്തെ ഹോട്ടലുകൾ അടക്കുന്നത്തോടെ ഒരു ഐ ടി നഗരമായ ഇവിടെ ഷിഫ്റ്റ്‌ കഴിഞ്ഞു വരുന്നവർക്ക് ഭക്ഷണം കിട്ടാതെ വരും. കൂടാതെ കടകൾ അടച്ചു വിജനമായ നഗരം സാധാരണ ആളുകൾക്കു ഭിഷണിയായി മാറും. കടകൾ നേരത്തെ അടച്ചു, മയക്ക് മരുന്ന് കച്ചവടം നിയന്തിരിക്കുന്നതിന് പകരം പോലീസിനെ കൂടുതൽ പട്രോളിംഗിന് നിയോഗിക്കുന്നതാണ് ഒരു മോഡേൺ നഗരത്തിനു വേണ്ടത്.സന്ധ്യ ആയാൽ പിന്നെ മറൈൻ ഡ്രൈവിൽ എത്തരുത് എന്ന് പറയുന്നവർ തന്നെയാണ് കടകൾ നേരത്തെ അടപ്പിക്കുന്നത്.

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

Leave a Reply

Your email address will not be published. Required fields are marked *