അൽ അസ്ഹർ സ്കൂൾ ഓഫ് നഴ്സിംഗ് കോളേജിന്റെ അധ്യായന വർഷാരംഭം നടന്നു
തൊടുപുഴ :അൽ അസ്ഹർ സ്കൂൾഓഫ് നഴ്സിംഗ് കോളേജിന്റെ 2023-2024 ബാച്ചിന്റെ അധ്യായനവർഷാരംഭം കോളേജ്ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസ് ചെയർമാൻ ശ്രീ കെ എം മൂസ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉത്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു നിർവഹിച്ചു. അൽഅസ്ഹർ ഗ്രൂപ്പ് മാനേജിങ്ഡയറക്ടർ അഡ്വകെ എം മിജാസ് മുഖ്യപ്രഭാഷണംനടത്തി.അൽ അസ്ഹർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ വത്സമ്മ ജോസഫ് , ഡോ:സോമശേഖരൻ ബി പിള്ള, ഡോ സന്ധ്യ ജി.ഐ, ശ്രീമതി സലീനമോള് ഹലീൽ,ശ്രീ ലക്ഷ്മണൻ സി.കെ,ജോമി ജോയ് എന്നിവർആശംസ അർപ്പിക്കുകയും ശ്രീ ജിഷ ജോസഫ് വിദ്യാർത്ഥികൾക്ക് സത്യവാചകവും ചൊല്ലികൊടുത്തു