സഹോദരിയ്ക്കും അമ്മയ്ക്കും പിന്നാലെയാണ് സഹോദരനും യാത്രയായി
എറണാകുളം : കളമശേരിയില്‍ നടന്ന സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണ്‍ മരിച്ചു. ഇതോടെ ആകെ മരണം ആറായി.
സഹോദരിയ്ക്കും അമ്മയ്ക്കും പിന്നാലെയാണ് സഹോദരനും പോകുന്നത്. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന് നവംബര്‍ 11 നാണ് മരിച്ചത്. സ്ഫോടനം നടന്ന ദിവസം തന്നെ പ്രവീണിന്റെ 12കാരി ലിബിന മരിച്ചിരുന്നു. സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്.
എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയിൽ വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

