BreakingKeralaPolitics

ലീഗ് പാർലിമെന്റ് ഇലക്ഷനുശേഷം എൽ ഡി എഫിലേക്ക് ..

തിരുവനന്തപുരം, കേരളത്തിൽ ഇടതു സർക്കാർ അതി ഗുരുതരമായ എതിർപ്പ് നേരിടുകയാണ്. അത് അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന് സിപിമ്മിന് നന്നായറിയാം. അത് മറി കടക്കാൻ ഒറ്റ വഴി മാത്രമേ ഉള്ളു. അത് ലീഗിനെ കൂടെ കൂട്ടുക മാത്രമാണ്. പക്ഷെ ലീഗിലെ ഒരു വിഭാഗം നേതാക്കൾ ഈ കൂട്ടുകെട്ടിനെതിരാണ്. അണികളെ പറഞ്ഞു മനസിലാക്കാൻ കുറച്ചു വിഷമം ഉണ്ട്. അത് കൊണ്ട് ഉടനെ മുന്നണി മാറ്റം ഉണ്ടാവില്ല. പാർലിമെന്റ് തെരഞ്ഞെടുപ്പു മോഡിയ്ക്ക് എതിരെയായാലോ എന്ന് ഒരു സംശയം ലീഗി lന് ഉണ്ട്. ബിജെപി പരാജയപ്പെടാനുള്ള സാധ്യത ഉണ്ടെന്നാണ് പൊതു വിലയിരുത്തൽ. അങ്ങനെ വന്നാൽ ഉണ്ടാകുന്ന ഇന്ത്യ മുന്നണി യുടെ മന്ത്രി സഭയിൽ ഒരു സ്ഥാനം ലീഗ് പ്രതീക്ഷിക്കുന്നു. അത് കൊണ്ട് പാർലിമെന്റ് തെരഞ്ഞെടുപ്പു കഴിഞായിരിക്കും ലീഗ് സിപിഎം മുന്നണി യിൽ എത്തുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ലീഗ് യു ഡി എഫ് വിട്ടുപോയാൽ ഒരു പിളർപ്പ് ലീഗിലുണ്ടാവാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

Leave a Reply

Your email address will not be published. Required fields are marked *