ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകൾ വ്യാപകം
ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ കഴിച്ച് ആഗോളതലത്തിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്രത്തിന്റെ പുതിയ നടപടി
ന്യൂഡൽഹി : ഇന്ത്യയിൽ നിലവിലുള്ള കഫ് സിറപ്പുകളിൽ ഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതാണെന്ന് സൂചന .ഇന്ത്യയിലെ 54 കഫ് സിറപ്പ് കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി സർക്കാർ റിപ്പോർട്ട്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (Central Drugs Standard Control Organisation (CDSCO)) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. കോസ്‌മെറ്റിക്‌സ്, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന രാജ്യത്തെ ദേശീയ റെഗുലേറ്ററി ബോഡിയാണ് സിഡിഎസ്‌സിഒ. പല കമ്പനികളും ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകൾ നിർമിക്കുന്നതായി കണ്ടെത്തിയത്.
54 കമ്പനികളിൽ നിന്നും ലഭിച്ച 128 സാമ്പിളുകൾ നിലവാരമുള്ളതല്ലെന്ന് സിഡിഎസ്‌സിഒ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഗുജറാത്ത്, മുംബൈ, ചണ്ഡീഗഡ്, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സർക്കാർ ലാബുകളിലാണ് പരിശോധന നടത്തിയത്.54 കമ്പനികളിൽ നിന്നും ലഭിച്ച 128 സാമ്പിളുകൾ നിലവാരമുള്ളതല്ലെന്ന് സിഡിഎസ്‌സിഒ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഗുജറാത്ത്, മുംബൈ, ചണ്ഡീഗഡ്, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സർക്കാർ ലാബുകളിലാണ് പരിശോധന നടത്തിയത്.

