നഴ്സിംഗ് ഓഫീസറെ ആക്രമിച്ച സംഭവം : നടപടി ആവശ്യപ്പെട്ട് TNAI
അഗത്തി : ഡ്യൂട്ടിക്കിടെ നഴ്സിംഗ് ഓഫീസറെ ഡോക്ടർ ആക്രമിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് TNAI കത്തയച്ചു. ലക്ഷദ്വീപ് അഗത്തി RGS ഹോസ്പിറ്റലിലെ ഡോ: സെബിൻ ഇർഫാനെതിരെയാണ് പരാതി.ഓപ്പറേഷൻ തിയേറ്ററിൽ വച്ചു നേഴ്സിങ് ഓഫീസറോട് ഡോക്ടർ അപമര്യാദയായി പെരുമാറുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. .ആരോഗ്യ മേഖലയ്ക്കാകെ അപമാനമാണ് ഈ സംഭവം. സ്ത്രീത്വത്തെ അപമാനിക്കുക കൂടിയാണ് ഡ്യൂട്ടി ഓഫീസറെ ആക്രമിച്ചതിലൂടെ ഉണ്ടായതെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.

