ത്രിദിന സാമൂഹിക ബോധന പരിശീലന ക്യാമ്പ്
അങ്കമാലി : മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ത്രിദിന സാമൂഹിക ബോധന പരിശീലന ക്യാമ്പ് നടത്തി. ‘
ഐ. ക്യൂ. എ. സി മുൻ കോർഡിനേറ്റർ ഷൈനി കെ. ഇട്ടിച്ചൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആലുവ ന്യൂനപക്ഷ യുവജന കേന്ദ്രം പ്രിൻസിപ്പാൾ ഡോ.കെ.കെ സുലേഖ അധ്യക്ഷത വഹിച്ചു. ജന്തുശാസ്ത്ര വിഭാഗം മേധാവി കെ. ലീന ജോസഫ് , പ്രോഗ്രാം കോർഡിനേറ്റർ ഡോ.കെ . ടി . ടെജി, അനഘ സാബു എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ
അഡ്വ. ചാർളി പോൾ , സഹീറ തങ്ങൾ, ഡോ . അംബികാ ദേവി, അഡ്വ.ഷൈജൻ ജോസഫ് , ഡോ. റസീന പത്മം, സപ്ന സിറാജുദ്ദീൻ എന്നിവർ ക്ലാസുകൾ നയിച്ചു.
സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന പാത്ത് വെ- സോഷ്യൽ ലൈഫ് വെൽന സ് പ്രോഗ്രാമാണിത്. സാമൂഹിക ജീവിതവും കുടുംബ ജീവിതവും മികവോടെ കൈകാര്യം ചെയ്യാൻ യുവ തലമുറയെ പ്രാപ്തരാക്കുന്ന പ്രോഗ്രാമിന് കോളേജിലെ ജന്തുശാസ്ത്ര വിഭാഗവും ആലുവ ന്യൂനപക്ഷ യുവജന പരിശീലന കേ ന്ദ്രവും നേതൃത്വം നല്കുന്നു.