BreakingKerala

ജീവനക്കാരെ സർക്കാർ ദ്രോഹിക്കുന്നു – മുഹമ്മദ് ഷിയാസ്

എറണാകുളം : കേരളത്തിലെ സർക്കാർ ജീവനക്കാരെ ദ്രോഹിക്കുന്ന സമീപനമാണ് എൽഡിഎഫ് സർക്കാർ പിന്തുടരുന്നതെന്ന് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. കേരള ഗസറ്റ് ഓഫീസ് യൂണിയന്റെ 38 -)മത് എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷിയാസ്. ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് സർക്കാർ ജീവനക്കാർക്ക് കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെസി സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി വി.എൻ.ഷൈൻ, സംസ്ഥാന ട്രഷറർ ബി. ഗോപകുമാർ സംസ്ഥാന സെക്രട്ടറി സി.വി.ബെന്നി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി പ്രസിഡൻ്റ് KN മനോജ്, സെക്രട്ടറി ശ്രീ കണ്ണൻ കെവി, ട്രഷറർ ശ്രീ ബിനിൽ കെ.എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *