മത നിന്ദ ഉളവാക്കുന്ന ഒന്നിനോടും യോജിപ്പില്ല. ജോണി നെല്ലൂർ.
നാഷണൽ പ്രോഗ്രസീവ് പാർട്ടി നേതാവ് ജോണി നെല്ലൂർ മെട്രോ കേരള ഓൺലൈൻ നോടൊപ്പം
1 വിവാദ ചിത്രം കേരള സ്റ്റോറി നിരോധിക്കേണ്ടതുണ്ടോ?
മത വിദ്വേഷം അല്ലെങ്കിൽ മതനിന്ദ ഉളവാക്കുന്ന ഒന്നിനോടും യോജിപ്പില്ല. ചില മതങ്ങളെ അധിക്ഷേപിക്കുമ്പോഴോ പരാമർശിക്കുമ്പോഴോ മാത്രം ചില രാഷ്ട്രീയ കക്ഷികൾക്ക് മതനിന്ദ ആവുന്നു എന്നതിനോട് യോജിക്കാനാവില്ല.കേരള സ്റ്റോറി വിഷയത്തിൽ ബഹുമാനപ്പെട്ട ഹൈ കോടതി പരാമർശമുണ്ടല്ലോ. മത നിന്ദ ഇല്ല എന്ന തരത്തിൽ.
2 കേരളത്തിലെ ന്യൂനപക്ഷ ആനുകൂല്യങ്ങൾ മുഴുവൻ ഒരു സമുദായം മാത്രം തട്ടിയെടുക്കുന്നു എന്ന ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു?
ന്യൂനപക്ഷങ്ങൾക്ക് അർഹമായ സ്കോളർഷിപ്പുകൾ 80 ശതമാനത്തിൽ ഏറെയും ഒരു സമുദായ ത്തിനു മാത്രമായി പരിമിതപ്പെടുത്തുന്നത് അനീതിയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളോടാണ് ഈ അനീതി. ഭരണഘടനാ വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ ആനുകൂല്യങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കേണ്ടതാണ്.
3 ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തേക്കുറിച്ച് എന്താണ് പറയാനുള്ളത്?
പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ അത് സാധാരണക്കാരുടെയും വൻകിട,ചെറുകിട കർഷകരുടെയും,ദരിദ്രരുടെയും ഉന്നമനത്തിനു വേണ്ടി ആവണം എന്ന് തീരുമാനിച്ചിരുന്നു.
4 ലക്ഷ്യങ്ങളാണ് പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഞങ്ങൾക്കുണ്ടായിരുന്നു
കർഷകരുടെ ബുദ്ധിമുട്ടുകൾ ശാശ്വതമായി പരിഹരിക്കുക, റബർ കർഷകന് ഉൽപ്പാദന ചെലവിനു അനുസരിച്ചുള്ള വരുമാനം ഉണ്ടാകുന്നില്ല.അതുകൊണ്ടുതന്നെ റബ്ബറിന് തറവിലയായി 300 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ റബർകൃഷി ലാഭകരമാവുകയുള്ളൂ. അതുപോലെതന്നെ നെൽ കർഷകർക്ക് 40 രൂപയെങ്കിലും നെല്ലിന് ലഭിക്കണം
നാളികേരം ഏലം എന്നിവയ്ക്കും ഉത്പാദന ചെലവിന് അനുപാതികമായ ലാഭം ലഭിച്ചാൽ മാത്രമേ കർഷകന് നിലനിൽപ്പുള്ളൂ. ചെറുകിട കർഷകരെ സംരക്ഷിക്കുന്ന പദ്ധതികൾക്ക് സർക്കാർ സംവിധാനങ്ങൾ മുൻതൂക്കം നൽകേണ്ടതുണ്ട്.
2 നമ്മുടെ കേരളം ഇപ്പോൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് നാടിന്റെ നട്ടെല്ലായ യുവജനങ്ങൾ കൂട്ടത്തോടെ രാജ്യം വിട്ടുപോകുന്ന ഒരു അവസ്ഥ. ഇത് തടയുന്നതിന് സംവിധാനം ഉണ്ടാകണം. യുവജനങ്ങൾക്ക് ഇവിടെ ജീവിക്കുന്നതിന് ആവശ്യമായ മാന്യമായ സാഹചര്യം സൃഷ്ടിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം.
3 തീരദേശ മത്സ്യ തൊഴിലാളികൾ വലിയ രീതിയിൽ കഷ്ടത അനുഭവിക്കുന്ന ഒരു സമയമാണിത്. തീരദേശ പരിപാലന നിയമം നടപ്പിലാക്കുമ്പോൾ കടലിന്റെ മക്കൾക്കാണ് മുൻഗണന നൽകേണ്ടത്. നമുക്കറിയാം ആദിവാസികളെ കാടിന്റെ മക്കൾ എന്ന് നാം വിശേഷിപ്പിക്കുകയും കാട്ടു വിഭവങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിനുള്ള അവകാശവും അവർക്കുണ്ട്.. കടലിന്റെ മക്കൾ എന്ന പരിഗണന മത്സ്യത്തൊഴിലാളികൾ ക്ക് നൽകണം.
4 ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർ, ദളിത് ക്രൈസ്തവർ,മറ്റ് പിന്നോക്ക വിഭാഗങ്ങളിലുള്ളവർ എന്നിവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാൻ നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.
റേഷൻ വ്യാപാരികൾ ചെറുകിട കച്ചവടക്കാർ എന്നിവർ നേരിടുന്ന പ്രതിസന്ധിയും ചെറുതല്ല. റേഷൻകടകളിലൂടെയുള്ള വരുമാനം വർദ്ധിപ്പിക്കാൻ കൂടുതൽ സാധനങ്ങൾ റേഷൻ കടകൾ വഴി വിൽപ്പന ഉണ്ടാകണം.
വന്യജീവി ആക്രമണങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ സർക്കാർ വളരെ ഗൗരവമായി ഈ വിഷയത്തിൽ ഇടപെടേണ്ടതുണ്ട്. വന്യജീവികൾക്ക് ആവശ്യം വേണ്ടതെല്ലാം വനത്തിൽ തന്നെ ലഭ്യമാക്കണo. ബഫർ സോൺ വിഷയം ശാശ്വതമായി പരിഹരിക്കണം. ബഫർ സോൺ മേഖലയിൽ നിന്ന് കേരളത്തെ പൂർണ്ണമായും ഒഴിവാക്കണം.
ക്രൈസ്തവ ന്യൂനപക്ഷങ്ങൾ രാജ്യ
വ്യാപകമായി നേരിടുന്ന അക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. നാഷണൽ പ്രോഗ്രസീവ് പാർട്ടി മെയ് 31 നുള്ളിൽ 14 ജില്ലകളിലും ജില്ലാ കമ്മിറ്റികൾ രൂപീകരണം പൂർത്തിയാകും ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഞങ്ങളുടെ ആശയങ്ങളുമായി സഹകരിക്കുന്നവർ ആരുമായും ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്. നിലവിൽ ആരുമായും യാതൊരുവിധ ചർച്ചകളും തുടങ്ങിയിട്ടില്ല.