വൈഗ കൊലക്കേസ് : പിതാവ് സനുമോഹനന് ജീവപര്യന്തം
കൊച്ചി: കേരളത്തെ നടുക്കിയ വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരൻ.. പ്രതി സനു മോഹന് കോടതി ജീവപര്യന്തം ശിക്ഷാ വിധിച്ചു. പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്.
2021 മാർച്ച് 21നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് അമ്മാവനെ കാണിക്കാൻ ആണെന്ന് പറഞ്ഞ് സനു മോഹൻ മകളെ കൂട്ടിക്കൊണ്ടുവന്നു. എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിച്ചു. കൊലപാതക ശേഷം മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് പ്രതി സംസ്ഥാനം വിടുകയായിരുന്നു. ഗോവ, കോയമ്പത്തൂർ, മൂകാംബിക തുടങ്ങിയ ഇടങ്ങളിൽ ഒളിവിൽ താമസിച്ച സനുമോഹനെ കർണാടക പൊലീസ് കാർവാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.