ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇനി മന്ത്രിമാർ
തിരുവനന്തപുരം :ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇനി മന്ത്രിസഭയിലേക്ക്.ഇരുവരും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യ വാചകം ചൊല്ലിക്കൊടുക്കും. ഗണേഷിന് ഗതാഗതവകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നൽകുമെന്നുമാണ് സൂചന . മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ , ഘടകകക്ഷി നേതാക്കൾ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം രാജഭവനിൽ ഗവർണറുടെ ചായ സൽക്കാരവും ഉണ്ടാകും. തുടർന്നാകും സെക്രട്ടറിയേറ്റിലെ ഓഫീസിൽ എത്തി മന്ത്രിമാർ ചുമതലയേൽക്കുക.
മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രണ്ടര വർഷം പൂർത്തിയാക്കിയതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.