BreakingKeralaOthersPolitics

കെ റെയിൽ ഉണ്ടാവില്ല

ന്യൂഡൽഹി : കെ റെയിൽ പദ്ധതി തടഞ്ഞു കേന്ദ്ര റെയിൽവേ.കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വെയുടെ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഭൂമി വിട്ടു നല്‍കുന്നത് റെയില്‍ വികസനത്തിന് തടസമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള പാതയുടെ വേഗം കൂട്ടുന്നതിനെ ഇതു ബാധിക്കും. പദ്ധതി ചെലവ് അധിക സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കും.
കോഴിക്കോടും കണ്ണൂരും സ്റ്റേഷന്‍ നിര്‍മിക്കാന്‍ നിശ്ചയിച്ച സ്ഥലം വേറെ പദ്ധതികള്‍ക്കായി നിശ്ചയിച്ചിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പാലക്കാട്ടെ വളവുകളോട് ചേര്‍ന്നാണ് സില്‍വര്‍ ലൈന്‍ വരിക. ഇത് റെയില്‍വേ വളവുകള്‍ ഭാവിയില്‍ നിവര്‍ത്തുന്നതിന് തടസമാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അലൈന്‍മെന്റ് നിശ്ചയിക്കും മുമ്പ് റെയില്‍വെയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് ദക്ഷിണ റെയില്‍വേയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതം പരിഗണിച്ചില്ല. സ്റ്റാന്‍ഡേര്‍ഡ് ഗേജ് നിലവിലുള്ള റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *