കളിയിടം പദ്ധതി ഉപകരണങ്ങൾ വിതരണം ചെയ്തു
പൂതൃക്ക:പൂതൃക്ക വൈസ് മെൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുടകുത്തി അങ്കണവാടിയിൽ വൈസ് മെൻ റീജനൻ പ്രോജക്ടായ
*കളിയിടം* പദ്ധതിയിൽപ്പെടുത്തി 2മേശകൾ, കസേരകൾ, സൈക്കിളുകൾ ,
കളിപ്പാട്ടങ്ങൾ എന്നിവ നൽകി. ക്ലബ്ബ് പ്രസിഡൻ്റ് റെജി പീറ്ററിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് ഗ്രാമ പഞ്ചായത്ത് മെമ്പർ മാത്യൂസ് കുമ്മണ്ണൂർ ഉത്ഘാടനം ചെയ്തു. വൈസ് ലിംഗ്സ് പ്രസിഡൻ്റ് സൈറ ലിസ് അജീഷ് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിബു കുര്യാക്കോസ്, സെക്രട്ടറി ബിജു കെ പീറ്റർ, തമ്പി എം.പി, മെനറ്റ്സ് സെക്രട്ടറി സിന്ധു അജീഷ് എന്നിവർ പ്രസംഗിച്ചു. ഒ.എസ്.രവീന്ദ്രൻ ടി .എം .മാത്യു ക്കുട്ടി, അബി.സി.പോൾ,അജീഷ് അത്തിക്കാടൻ എന്നിവർ പങ്കെടുത്തു.
അങ്കണവാടി ടീച്ചർ അനീഷ നന്ദി രേഖപ്പെടുത്തി.