യുദ്ധ പശ്ചാത്തലത്തില്‍ പ്രണയവുമായി ‘ഫോളെന്‍ ലീവ്സ്’
———————————————————————-
അങ്കമാലി : യുദ്ധം കാണിക്കാതെ ശബ്ദത്തിലൂടെ അനുഭവവേദ്യമാക്കുന്ന ചിത്രമാണ് ഫോളെന്‍ ലീവ്സ് എന്ന ചിത്രം. യുദ്ധത്തിന്റെ ദുഃഖത്തിനിടയില്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ട രണ്ട് പേരുടെ പ്രണയത്തിന്റെ കഥയെന്ന് പറയാം. സൂപ്പര്‍ മാര്‍ക്കറ്റില്‍ എക്സപയ്റിക്ക് മുന്‍പ് ഭക്ഷണം കുപ്പതൊട്ടിലെറിയുമ്പോള് യുദ്ധത്തിന്റെ കെടുതി മൂലം ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നവരെയാണ് ചലച്ചിത്രകാരന് കാണിക്കുവാന്‍ ശ്രമിക്കുന്നതെന്ന് അധിക കാഴ്ചയായി മാറാത്തിടത്താണ് സിനിമയുടെ രാഷ്ട്രീയം പൊന്തി വരുന്നത്. യുദ്ധത്തിന്റെ നിരാശയില്‍ പണിയിടങ്ങളില്‍ പോലും മദ്യം കഴിച്ച് അപകടം വരുത്തുമ്പോഴും അത് മരിച്ചടങ്ങുന്ന മനുഷ്യരെ രക്ഷിക്കാനാകുന്നില്ല എന്ന സങ്കടത്തില്‍ നിന്നുമാണ്. രണ്ട് പേരെയും പ്രണയത്തിലേക്കെത്തിക്കുന്നത് യുദ്ധ വിരുദ്ധതയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന എതിര്‍പ്പില്‍ നിന്നുമാണ്. റോഡിയോ യുദ്ധത്തിന്റെ ഭീകരത വരച്ച് കാണിച്ചുകൊണ്ട് സിനിമയില്‍ നിറഞ്ഞ് നില്ക്കുമ്പോള് അത് എല്ലാ കഥാപാത്രങ്ങളിലേക്കും പടരുന്നു. ”എല്ലാ മനുഷ്യരും പന്നികളാണ്.” ”പന്നി, ബുദ്ധിമാനും സഹാനുഭൂതിയുമാണ്.”
അകി കൗറിസ്മാകിയുടെ ചിത്രമാണ് കൊഴിഞ്ഞു വീണ ഇല. തെരുവിലെ നായയെ ചേര്‍ത്ത് നിറുത്തി കൊണ്ട് വീട്ടില്‍ ഇടമൊരുക്കുമ്പോള്‍ അത് ആരെയാണ് സംരക്ഷിക്കേണ്ടതെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. അതും യുദ്ധ പശ്ചാത്തലത്തില്‍ ആര്‍ക്കാണ് ആദ്യം അഭയം നല്‍കേണ്ടത് അതിന്റെ പ്രതീകമായി ഈ നായയെ കാണുവാന്‍ കഴിയുന്നിടത്താണ് ചലച്ചിത്രക്കാരന്റെ മനസ് എന്തെന്ന് കാണികള്‍ തിരിച്ചറിയുന്നത്. മദ്യപാനം ഇഷ്ടമില്ലാത്തവനെ പ്രണയിക്കുമ്പോഴും ഈ ചേര്‍ത്ത് നിറുത്തലിന്റെ സുഖം തന്നെയാണ് അനുഭവിക്കുന്നത്. ലോകത്തെ കുറിച്ച് ഉല്ക്കണ്ഠപ്പെടുന്നവരില് നിന്നുമേ തനിക്ക് ഇഷ്ടമില്ലാത്തതെങ്കിലും ആ അവസ്ഥയെ കരുതി പൊറുത്ത് മുന്നോട്ട് നീങ്ങുവാന്‍ കരുത്തായി മാറുന്നത്. ചിത്രം നല്‍കുന്നതിന്റെ ദൃശ്യ ഭാഷ പഠിക്കുമ്പോള്‍ അതിനുമപ്പുറം പ്രതലം നല്കുന്ന ചൂടില്‍ നിന്നും കാഴ്ചയെ പരിവര്‍ത്തനപ്പെടുത്തുമ്പോള്‍ കിട്ടുന്നതാണ് സിനിമയുടെ കാതല്‍. അത് ദൃശ്യത്തില്‍ മാത്രം തറഞ്ഞ് നില്ക്കുന്നതല്ല, ദൃശ്യത്തിനുമപ്പറം നടക്കുന്ന കാലം, സാമൂഹ്യ സാഹചര്യം എല്ലാം അറിയുക എന്നത് സിനിമയുടെ ആഴങ്ങളിലേക്ക് വ്യാപരിക്കാനാകുന്നു. ഇഷ്ടങ്ങളില്‍ നിന്നും ഇഷ്ടമില്ലായ്മയിലേക്ക് കടക്കുമ്പോള്‍ അതൊരു പ്രതിരോധം തന്നെയാണ് നിലവിലുള്ള രീതികളോട് അത് പിടുത്തം കിട്ടുന്നവര്‍ക്ക് സിനിമയുടെ ഉള്ളിലേക്കിറങ്ങാം.
അങ്കമാലി ചലച്ചിത്രോത്സവത്തില്‍ ആദ്യ ദിനം ഉച്ചക്കഴിഞ്ഞ് മൂന്നേ മുക്കാലിനാണ് ഈ സിനിമയുടെ സ്ക്രീനിംഗ്. കാഴ്ചയെന്നത് രസിക്കുന്നതിനൊപ്പം ചോദ്യം ചെയ്യല്‍ കൂടിയാണ്.
എ.സെബാസ്റ്റ്യന്‍